ഡബിൾ ചേമ്പർഇൻസിനറേറ്റർ
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ മങ്കര ഗ്രാമപഞ്ചായത്തിലെ കാളികാവ് പ്രദേശത്ത് നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയാണ് ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ. മാലിന്യ സംസ്കരണ രംഗത്ത് ഏറെ വെല്ലുവിളി ഉയർത്തുന്ന ഡയപ്പർ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ സമ്പൂർണ്ണ സംസ്കരണമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ജില്ലാ പഞ്ചായത്തും ബ്ലോക്ക് പരിധിയിലുള്ള 7 ഗ്രാമപഞ്ചായത്തുകളും പ്രസ്തുത പദ്ധതിക്കായി ഫണ്ട് വകയിരുത്തുകയും അത് കൈമാറുകയും ചെയ്തിട്ടുണ്ട്.പരിസ്ഥിതിക്ക് ഏറെ ആഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള മാലിന്യങ്ങളുടെ സമ്പൂർണ്ണ സംസ്കരണം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.
സെക്രട്ടറി
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്