ABC കെട്ടിടനിർമ്മാണം

13.05.2026 മുതൽ പാറളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ABC സെന്‍റർ പ്രവർത്തനം തുടങ്ങി

പാലക്കാട് താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ തെരുവ് നായകളുടെ വന്ധ്യംകരണമാണ് പറളി ABC സെന്ററിൽ നടത്തുന്നത്. വന്ധ്യംകരണത്തിനായി ഫണ്ട് നൽകിയ പഞ്ചായത്തുകളിൽ നിന്ന് തെരുവ് നായകളെ പരിശീലനം ലഭിച്ച Dog Catchers പിടിച്ച് സെന്‍ററിലെത്തിക്കുന്നു.

ഗ്രാമപഞ്ചായത്തുകളിൽ ഓരോന്നിലും ABC പദ്ധതിക്കായി ഒരു നോഡൽ ഓഫീസർ ഉണ്ട്. അസിസ്ന്‍റ് സെക്രട്ടറി അല്ലെങ്കിൽ ഹെൽത്ത് ഇൻസ്‌പെക്ടറാണ് നോഡൽ ഓഫീസർ. നോഡൽ ഓഫീസർ പഞ്ചായത്തിലെ തെരുവ് നായ്ക്കൾക്കുളള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി നൽകുന്നു. തെരുവ് നായകളെ പിടിക്കേണ്ട സ്ഥലവും വന്ധ്യംകരണത്തിനുശേഷം തിരികെ വിടേണ്ട സ്ഥലവും പഞ്ചായത്തിലെ നോഡൽ ഓഫീസർ രേഖാമൂലം നൽകുന്നു.

ഒരു മാസം 120 ഓളം തെരുവ് നായകളെ വന്ധ്യംകരിക്കുന്നു. ഇതിനായി ഒരു വെറ്ററിനറി സർജൻ, ഒരു ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്‍റ്, 3 Dog Catchers, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ യൂണിറ്റിലുണ്ട്. ഒരു ദിവസം 6–8 നായകളെ വന്ധ്യംകരിക്കുന്നു. 2 ദിവസത്തിനുശേഷം ഇവയെ തിരികെ വിടുന്നു.

ഓരോ മാസവും ഏത് പഞ്ചായത്തിൽ നിന്നാണോ നായകളെ പിടിച്ച് വന്ധ്യംകരിച്ചത് അതിന്‍റെ കണക്ക് അതത് പഞ്ചായത്തിൽ നിന്ന് ഒപ്പിട്ട് വാങ്ങുന്നു. നായകളെ പിടിക്കുന്നതിന് വാടക വാഹനമാണ് ഉപയോഗിക്കുന്നത്. ഒരു തെരുവ് നായയെ പിടിച്ച് തിരികെ വിടുന്നതിന് Dog Catcher-ന് 300 രൂപ പ്രതിഫലം നൽകുന്നു.  ജീവനക്കാരെ കരാർ അടിസ്ഥാനത്തിലാണ് നിയമിച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞുള്ള മാലിന്യങ്ങൾ Incinerator വഴി നീക്കം ചെയ്യുന്നു.

ഒപ്പ്
സീനിയർ വെറ്ററിനറി സർജൻ

വെറ്റിനറി ഹോസ്പിറ്റൽ, പറളി.

 

 

 

ABC Building