സിവിൽസർവ്വീസ് ഫൗണ്ടേഷൻകോഴ്‌സ്

പഠിക്കാൻ മിടുക്കരായവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെ സിവിൽ സർവ്വീസിനായി തയ്യാറെടുപ്പിക്കുന്നതിനുള്ള പരിശീലനം നൽകുന്നതിനായി 10,00,000/- രൂപ അടങ്കൽ തുകയായി പാലക്കാട് ബ്ലോക്ക്പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്. ടെണ്ടറിലൂടെ പരിശീലന ഏജൻസിയെ കണ്ടെത്തി 40 മുതൽ 50 വിദ്യാർത്ഥികളെ ഒരു ബാച്ചിൽ ഉൾപ്പെടുത്തി 3 സെന്ററുകൾ തുടങ്ങി 7-8 മാസം കൊണ്ട് 120 മണിക്കൂർ പരിശീലനം നൽകാൻ പാലക്കാട് ബ്ലോക്ക്പഞ്ചായത്ത് സാധിച്ചു. 14.11.2023 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോ-ഓർഡിനേഷൻ കമ്മിറ്റി ഇക്കാര്യം വിശദമായി പരിശോധിച്ചു. സിവിൽ സർവ്വീസ് പരിശീലനത്തിന് ടെണ്ടറിലൂടെ ഏജൻസിയെ കണ്ടെത്തുന്ന രീതി സ്വീകരിക്കുന്നതിന് പകരം കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ സഹകരണം / ഉപദേശം തേടി കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി, പാലക്കാട് സെന്‍ററിന്‍റെ സഹായത്തോടെ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് എന്ന പദ്ധതി നടപ്പാക്കാൻ പാലക്കാട് ബ്ലോക്ക്‌പഞ്ചായത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.

സിവിൽസർവ്വീസ് ഫൗണ്ടേഷൻകോഴ്‌സ് ഉദ്ഘാടനം