പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ - RRF
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുണ്ടൂരിൽ പ്രവർത്തിക്കുന്ന RRF-ലെക്ക്ബ്ലോ ക്ക് പരിധിയിലുള്ള പഞ്ചായത്തുകളിൽ നിന്നും തരം തിരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എത്തിച്ച് ബെയ്ൽ ചെയ്യ്ത് പ്രസ്തുത സെമി പ്രോസ്സസ്ഡ് പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറ്റുന്നു. ഇതിനായി പഞ്ചായത്തുകളുമായും ക്ലിൻ കേരളാ കമ്പനിയുമായും കരാറിൽ ഏർപ്പെടുകയും ഓരോ വർഷവും കരാർ പുതുക്കുകയും ചെയ്യുന്നു. നിലവിൽ RRF ൽ കുടുംബശ്രീ ആക്ടിവിറ്റി ഗ്രൂപ്പിൽ നിന്നുളള 4 തൊഴിലാത്തികൾ പണിയെടുക്കുന്നു. RRF പ്രവർത്തിക്കുന്ന ഭൂമിയും കെട്ടിടവും മുണ്ടൂർ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. സമയാസമയങ്ങളിൽ കെട്ടിടത്തിൽ ഫയർ ഓഡിറ്റ് നടത്തുകയും, ആവശ്യമായ ഫയർ എക്സ്റ്റിങ്ക്യൂഷറുകൾ സ്ഥാപിക്കുകയും, വെളളം ഉൾപ്പെടെയുളള പ്രാഥമിക ആവശ്യങ്ങൾക്കുളള സൌകര്യം ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ള ബ്ലോക്ക് പഞ്ചായത്ത് തന്നെയാണ് RRF-ൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിയന്ത്രണവും വഹിക്കുന്നത്. അതത് മാസങ്ങളിൽ ബി.ഡി.ഒ യുടെ വിശദമായ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്കുളള വേതനം ക്ലീൻ കേരള കമ്പനി നൽകുകയും ചെയ്യുന്നു.