കാഴ്ചപരിമിതർക്ക് ആന്‍ഡ്രോയിഡ് ഫോൺ
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതിയാണ് കാഴ്ചപരിമിതർക്ക് ആൻഡ്രോയിഡ് ഫോൺ നൽകൽ. പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ഭരണ സമിതികൾ അംഗീകരിച്ച ലിസ്റ്റ് ലഭ്യമാക്കി. മങ്കര ഗ്രാമപഞ്ചായത്തിൽ ഗുണഭോക്താക്കൾ ഇല്ല എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. കേരളശ്ശേരി, കോങ്ങാട്, മുണ്ടൂർ, മണ്ണൂർ, പിരായിരി, പറളി എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ആകെ 68 ഗുണഭോക്താക്കളുടെ വിവരങ്ങളാണ്ലഭ്യമായത്. 08.10.2025 തിയതിയിലെ 2(1) നമ്പർ തീരുമാന പ്രകാരം 03.11.2025 ഗുണഭോക്താക്കൾക്ക് ആൻഡ്രോയിഡ് ഫോൺ വിതരണം ചെയ്തു.