സ്ഥാപന ഘടന
🌴 പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 🌴
ബ്ലോക്ക് പഞ്ചായത്ത് - ഔദ്യോഗിക സ്ഥാപന ഘടനയും നിർവഹണ വിഭാഗവും.
👑ഭരണനേതൃത്വം
🗂️സ്ഥിരം സമിതികള്‍ (Standing Committees)
💼ഔദ്യോഗിക ഉദ്യോഗസ്ഥ വിഭാഗം (Administrative Wing)
💼 ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി- സർക്കാർ തലത്തിൽ ഒരു ബ്ലോക്കിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ബി.ഡി.ഒ.
ബ്ലോക്ക് പ്രോഗ്രാം ഓഫീസർ -VBGRAM G പദ്ധതി നടത്തിപ്പ് ചുമതല.
ജോയിന്‍റ് ബി.ഡി.ഒ -ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫീസറെ (ബി.ഡി.ഒ) സഹായിക്കാനും, ഗ്രാമപഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ചുമതലപ്പെടുത്തിയിട്ടുള്ള പ്രധാന ഉദ്യോഗസ്ഥനാണ് ജോയിന്‍റ് ബി.ഡി.ഒ, VBGRAM G പദ്ധതി നിർവഹണം , ഫീൽഡ് തല പരിശോധ, ഏകോപനം,സമിതി ചുമതലകൾ എന്നിവയും ചുമതലകളാണ്.
ഹെഡ് ക്ലാർക്ക്-ഓഫീസ് മേൽനോട്ടം,ജീവനകാര്യം, ക്യാഷ് ബുക്ക്, സെക്യൂരിറ്റി രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ഹാജർ പുസ്തകം എന്നിവയുടെ ചുമതല, വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾക്കുള്ള മറുപടി തയ്യാറാക്കുന്നതിനുള്ള മേൽനോട്ടം, വിവരാവകാശനിയമ, ഭരണനിർവ്വഹണ മേൽനോട്ടം, ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു.
📊ഹെഡ് അക്കൗണ്ടന്‍റ് -ധനകാര്യ വിഭാഗം :ബ്ലോക്ക് പഞ്ചായത്തിന്‍റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്‍റ്.
- വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു.
- ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.
എക്സ്റ്റൻഷൻ ഓഫീസർ (പി&എം) - ഓഫീസിലെ കേന്ദ്രാവിഷകൃത പദ്ധതികൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളുടെയും പുരോഗതി റിപ്പോർട്ട് തയ്യാറാക്കി മേൽ ഓഫീസുകളിലേക്ക് സമയാസമയങ്ങളിൽ അയയ്ക്കുക.
- കമ്പ്യൂട്ടറുകൾ, മറ്റു് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം
- കൂടാതെ സ്റ്റാഫ് മീറ്റിംഗ്, ബ്ലോക്ക് പഞ്ചായത്ത് ജനറൽ കമ്മിറ്റി യോഗം എന്നിവയുടെ മിനിട്ട്സിന്‍റെ ചുമതല, കൂടാതെ മിഷൻ അന്ത്യോദയ, ബി.എസ്.എൽ.എൽ.ഡി, ഡീസെൻട്രലൈസേഷൻ റൗണ്ട് സർവ്വെ എന്നിവയുടെ മേൽനോട്ട ചുമതല.
ജനറൽ എക്സ്റ്റൻഷൻ ഓഫീസർ - അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ, ദേശീയ സമ്പാദ്യപദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ, കേരളോത്സവം, സാക്ഷരത, ഓഫീസ് ആസ്തികളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും മേൽനോട്ടചുമതലകൾ, സ്റ്റോക്ക് റജിസ്റ്റർ, ബ്ലോക്ക് സംബന്ധമായ മറ്റു പൊതുകാര്യങ്ങളും, സമ്പൂർണ്ണ ശുചിത്വ യജ്ഞം പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല.
എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിംങ് - പ്രധാനമന്ത്രി ആവാസ് യോജന (പിഎം.എ.വൈ) ,ലൈഫ് ഉൾപ്പെടെയുള്ള എല്ലാ ഭവന നിർമ്മാണ പദ്ധതികളുടെ ചുമതല, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയോഗം മിനിട്ട്സ് ചുമതല.
എക്സ്റ്റൻഷൻ ഓഫീസർ (വനിതാക്ഷേമം)- ഓഫീസ് മേൽനോട്ടം, പരിശീലന പരിപാടികളുടെ മേൽനോട്ടവും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോഗം മിനിട്ട്സ് ചുമതല.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ - ഗ്രാമവികസനവകുപ്പിന്‍റെ കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധതരം ദാരിദ്ര ലഘൂകര വികസനപദ്ധതികളുടെ ഗ്രാമപഞ്ചായത്ത് തല ഉദ്യോഗസ്ഥൻ കൂടാതെ ഗ്രാമ പഞ്ചായത്തിന്‍റെ ജനകീയാ സൂത്രണം, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ, സമ്പൂർണ്ണ ശുചിത്വയജ്ഞം ചാർജ്ജ് ഓഫീസർ എന്നീ ചുമതലകൾ.
സീനിയർ ക്ലർക്ക് - സെക്ഷൻ സി: പ്ലാൻ ഫണ്ട്, ജനറൽ പർപ്പസ് ഫണ്ട്, പദ്ധതി രൂപീകരണം, ഐ.എ.വൈ, ബി.പി.എൽ സർട്ടിഫിക്കറ്റ്, ടെണ്ടർ, എഞ്ചിനീയറിംഗ് പ്രവൃത്തികൾ, ഓഡിറ്റ് എ.ജി-സെക്രട്ടറി, ലോക്കൽ ഫണ്ട്, പെർഫോമൻസ് ഓഡിറ്റ്, ഐ.എസ്.ഒ തുടർ പ്രവർത്തനങ്ങൾ, സർവയലൻസ് ഓഡിറ്റ്, ടാക്‌സുകളും സ്റ്റാറ്റ്യൂട്ടറി ഡിഡക്ഷനുകളും, ജിഎസ്.റ്റി, ത്രൈമാസ ഇൻകം ടാക്സ്, കൊമേഴ്സ്യൽ ടാക്സ്, സ്റ്റേറ്റ്മെന്റ്/റിട്ടേൺ എന്നിവ യഥാസമയം, പിഴകൂടാതെ അടക്കുന്നതിന്, ഹെഡ് അക്കൗണ്ടൻ്റിന് റിപ്പോർട്ടുകൾ നൽകുകയും ചെയ്യുക.
ക്ലർക്ക്- സെക്ഷൻ എ: ജീവനക്കാര്യം, MLASDF, NCFRW, ഇലക്ഷൻ, MPKBY റിക്കൺസിലിയേഷൻ, അൺറിക്കൺസിലിയേഷൻ, എം.ജി.എൻ.ആർ.ഇ.ജി.എസ് ക്ലറിക്കൽ ജോലികൾ, എ.ജി ഓഡിറ്റ് ബി.ഡി.ഓ, ടാക്സുകളും സ്റ്റാറ്റ്യൂട്ടറി ഡിഡക്ഷനുകളും, ജിഎസ്.റ്റി, ത്രൈമാസ ഇൻകം ടാക്സ്, കൊമേഴ്സ്യൽ ടാക്സ്, സ്റ്റേറ്റ്മെന്റ്/ റിട്ടേൺ എന്നിവ യഥാസമയം, പിഴകൂടാതെ അടക്കുന്നതിന്, ഹെഡ് അക്കൗണ്ടൻ്റിന് റിപ്പോർട്ടുകൾ നൽകുകയും ചെയ്യുക.
ക്ലർക്ക്- സെക്ഷൻ ബി: കേരളോത്സവം, നവകേരളം, CMO Portal, ടാക്സുകളും സ്റ്റാറ്റ്യൂട്ടറി ഡിഡക്ഷനുകളും, മലയാള ഭാഷ, ജിഎസ്.റ്റി, ത്രൈമാസ ഇൻകം ടാക്സ്, കൊമേഴ്സ്യൽ ടാക്സ്, സ്റ്റേറ്റ്‌മെന്റ്റ്/റിട്ടേൺ എന്നിവ, പിഴകൂടാതെ അടക്കുന്നതിന്, ഹെഡ് അക്കൗണ്ടൻ്റിന് റിപ്പോർട്ടുകൾ നൽകുകയും ചെയ്യുക.
സെല. ഗ്രേഡ് ടൈപ്പിസ്റ്റ് :ടൈപ്പിംഗ് ജോലികൾ, Ksmart മുഖേന തപാൽ വിതരണം, ഡെസ്‌പാച്ച് & സ്റ്റാമ്പ് അക്കൗണ്ട്, സ്റ്റേഷനറി & പ്രിന്റഡ് ഫോംസ്, Sorting Email, google spreadsheet updation.
ഓഫീസ് അറ്റൻണ്ടന്‍റ് : ഓഫീസ് പ്രവർത്തനം സജ്ജമാക്കുന്നതിനും, പ്രവൃത്തി സമയം കഴിയുമ്പോൾ അടക്കേണ്ടതുമാണ്. ട്രഷറി, ബാങ്ക് ഡ്യൂട്ടി, ഓഫീസ് ഡ്യൂട്ടി, മറ്റ് ഓഫീസുകളിലേക്കുള്ള തപാൽ നൽകൽ, ജനറേറ്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ ലോഗ് ബുക്ക് അപ്ഡേറ്റ് ചെയ്യൽ, മീറ്റിംഗുകളിൽ അറ്റൻഡൻസ് നോട്ട് ചെയ്യിക്കൽ, പ്രോഗ്രാം കഴിഞ്ഞാൽ ലൈറ്റ് & ഫാൻ മറ്റ് വൈദ്യുതി ഉപകരണങ്ങൾ Power off ചെയ്തു എന്ന് ഉറപ്പ് വരുത്തൽ. മീറ്റിംഗുകൾക്ക് Light Refreshment ഉറപ്പുവരുത്തൽ. കൂടാതെ then and there office പ്രവർത്തനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യൽ.
ഡ്രൈവർ: ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിന്റെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൻറെയും ആവശ്യങ്ങൾക്കായി വാഹനം ഓടിക്കലും വാഹ നത്തിൻറെ പരിപാലനവും ലോഗ്ബുക്ക്, വെഹിക്കിൾ മെയിൻറനൻസ് രജിസ്റ്റർ ഇന്ധന രജിസ്റ്റർ എന്നിവ സൂക്ഷിക്കൽ.
പി.ടി.എസ് : ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസ് ഉൾവശം മുഴുവനും, ബ്ലോക്ക് ഓഫീസിന്റെ മുറ്റവും, കമ്മിറ്റി ഹാൾ, ബ്ലോക്ക് പഞ്ചായത്തിന്റെ ഹാൾ, ഓഡിറ്റോറിയം എന്നിവ എല്ലാ ദിവസവും ക്ലീൻ ചെയ്ത് വൃത്തിയായി സംരക്ഷിക്കുക. ടോയ്ലറ്റുകൾ ശുചിയാക്കി സംരക്ഷിക്കുക. മീറ്റിംഗ് ഉള്ള ദിവസങ്ങളിൽ മീറ്റിംഗ് ഹാളിൽ കുടിവെള്ളം എത്തിക്കുക.