പച്ചതുരുത്ത്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു തരിശായിക്കിടന്ന 40 സെന്റ് സ്ഥലം സംരക്ഷിച്ച് തട്ടുതട്ടാക്കി മണ്ണൊലിപ്പ് തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി. കൃഷിവകുപ്പിന്റെ സഹകരണത്തോടെ 'തനിമ' പദ്ധതി 31-10-2023-ൽ ആരംഭിച്ചു. ഇപ്പോൾ ഇവിടെ വിഷരഹിത പച്ചക്കറി കൃഷി ഔഷധസസ്യ പൂന്തോട്ടം മുതലായവ വിജയകരമായി പരിപാലിച്ചുപോരുന്നു.